സൊമാലിയന്‍ പരാമര്‍ശത്തില്‍ കുടുങ്ങി ബിജെപി; ഗുജറാത്ത് കേരളത്തിന്റെ പിന്നിലാണെന്ന് പ്രധാനമന്ത്രി മറന്നു, പ്രസ്‌താവനയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി

മാനവ വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി

സൊമാലിയന്‍ പരാമര്‍ശം , ഉമ്മൻചാണ്ടി , നരേന്ദ്ര മോദി , തെരഞ്ഞെടുപ്പ്
കൊച്ചി| jibin| Last Modified വ്യാഴം, 12 മെയ് 2016 (14:06 IST)
കേരള​ത്തെ​ സൊമാലിയയോട്​ ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ നിയമപരമായി നേരിടുമെന്ന്​ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രധാനമന്ത്രി കേരളത്തെ അവഹേളിച്ചു നടത്തിയ പരാമർശങ്ങൾ വാസ്തവവിരുദ്ധമെന്ന് അറിയിച്ച ശേഷവും മൗനം പാലിച്ചത് ഞെട്ടിച്ചു. തെറ്റുതിരുത്തുന്നതിന് ലഭിച്ച അവസരം അദ്ദേഹം പാഴാക്കി. മോദിയുടെ പരാമർശം വസ്തുതകൾക്ക് നിരക്കുന്നതല്ല. സൊമാലിയയോട് താരതമ്യം ചെയ്തതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോദിയുടെ പരാമര്‍ശം വിഷയം തെരഞ്ഞെടുപ്പ്​ കമീഷനുമായി ബന്ധപ്പെട്ട്​ നിയമപരമായി എന്ത്​ ചെയ്യാൻ കഴിയുമെന്ന്​ പരിശോധിക്കും. കേരളം മോദി ഭരിക്കുന്ന ഇന്ത്യയുടെ ഭാഗമാണെന്ന്​ ഓർക്കണമായിരുന്നു. മോദി ഭരിച്ച ഗുജറാത്ത്​ പല വികസന സൂചികകളിലും കേരളത്തിന്​ പിറകിലാണ്​.
മാനവ വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി
കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രധാനമന്ത്രിമാര്‍ പ്രചാരണത്തിന് എത്തുന്നത് പതിവാണ്. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തെറ്റായ ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പദവി വഹിക്കുന്നയാള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെ മാനവവികസ സൂചികയില്‍ കേരളം ഒന്നാമതാണ്. ഗുജറാത്ത് പട്ടികയില്‍ എത്രാമതാണെന്ന് പരിശോധിക്കണം. ലോകം മുഴുവനുള്ള മലയാളികളെ അപമാനിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തിയപ്പോഴാണ് നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോടു ഉപമിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശക്തമായി രംഗത്തെത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :