മുംബൈ|
Last Modified ചൊവ്വ, 8 ജൂലൈ 2014 (09:37 IST)
മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഇളയ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഗജേന്ദ്ര നാരായണ്‍ പാട്ടീല്‍ കൊലപാതകക്കേസില്‍ കുറ്റക്കാരന്‍. ഗജേന്ദ്ര നാരായണ്‍ പാട്ടീലിനു പുറമെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഉല്ലാസ് പാട്ടീലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
2005 സെപ്റ്റംബറില്‍ പ്രൊഫസറും കോണ്‍ഗ്രസ് നേതാവുമായ വിശ്രം പാട്ടീല്‍ കുത്തേറ്റ് മറിച്ച
കേസിലാണ് ജലഗാവ് കോടതി ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വിശ്രം പാട്ടീലിന്റെ കാര്‍ കല്ലെറിഞ്ഞ് തകര്‍ത്തശേഷം അദ്ദേഹത്തെ കുത്തികൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഗജേന്ദ്ര നാരായണനാണ് ആസൂത്രകനെന്നും ആരോപണമുയര്‍ന്നിരുന്നു.
2007ല്‍ പ്രതിഭ പാട്ടീല്‍ രാജസ്ഥാന് ഗവര്‍ണറായിരുന്ന കാലഘട്ടത്തില്‍ കേസ് സിബിഐ ഏറ്റെടുക്കുന്നതിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് വിശ്രം പാട്ടീലിന്റെ പത്നി രജനി പാട്ടീല്‍ ആരോപിച്ചിരുന്നു. പിന്നീട് രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിഭ പാട്ടീലിന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ ബിജെപിയും ആരോപണം ഉന്നയിച്ച് വന്നിരുന്നു.