പ്രധാനമന്ത്രിയുടെ സ്റ്റാന്‍ഡ് ബൈ വിമാനത്തില്‍ നിന്നും ഗ്രനേഡ് കണ്ടെത്തി

ന്യൂഡല്‍ഹി| Last Updated: ശനി, 4 ഒക്‌ടോബര്‍ 2014 (14:27 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്റ്റാന്‍ഡ് ബൈ വിമാ‍നത്തില്‍ നിന്നും നിര്‍വീര്യമാക്കിയ ഗ്രനേഡ്‌ കണ്ടെത്തി.അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ പകരം ഉപയോഗിക്കുന്നതിനായി സ്റ്റാന്‍ഡ് ബൈയായി
നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്.

ഈ വിമാനം പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം വിമാനം മുംബൈ-ഹൈദരാബാദ് - ജെദ്ദ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കഴിഞ്ഞ വ്യാഴാഴ്ച വിട്ടയച്ചിരുന്നു.വിമാനം ജിദ്ദയില്‍ ലാന്‍ഡ്‌ ചെയ്‌തപ്പോള്‍ നിര്‍വീര്യമാക്കപ്പെട്ട നിലയില്‍
ഗ്രനേഡ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :