പ്രധാനമന്ത്രി പഴസ്നല്‍ സ്റ്റാഫ്‌ അംഗങ്ങളോട്‌ യാത്ര പറഞ്ഞു

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 13 മെയ് 2014 (15:53 IST)
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പഴസ്നല്‍ സ്റ്റാഫ്‌ അംഗങ്ങളോട്‌ യാത്ര പറഞ്ഞു.
സൗത്ത്‌ ബ്ലോക്കിലെ ഓ‍ഫിസിലാണ്‌ അദ്ദേഹം പഴ്സനല്‍ സ്റ്റാഫിലെ 110 അംഗങ്ങളെ കണ്ട്‌ നന്ദി പറഞ്ഞത്‌.

ഇവരെ കൂടാതെ 400 മറ്റ്‌ ജീവനക്കാരും മന്‍മോഹന്‌ ആശംസകളുമായി ഓ‍ഫിസിലെത്തിയിരുന്നു. ശനിയാഴ്ചയാണ്‌ മന്‍മോഹന്‍ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം. അതിനുശേഷം അദ്ദേഹം രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയെ സന്ദര്‍ശിക്കും. തുടര്‍ന്ന്‌ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

അന്നുതന്നെ മന്ത്രിമാര്‍ക്കായി അദ്ദേഹം ചായസല്‍ക്കാരവും നടത്തും. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി രാഷ്ട്രപതി നടത്തുന്ന അത്താഴവിരുന്നും അന്നുതന്നെയാണ്‌.

പുതിയ പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി പ്രധാന മന്ത്രിയുടെ ഓ‍ഫിസില്‍ മിനുക്കുപണികള്‍ നടത്തുന്നതായും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :