‘ഇടയനൊപ്പം ഒരു ദിവസം’; കന്യാസ്‌ത്രീകള്‍ക്കായി രാത്രിയില്‍ പ്രാര്‍ഥന, ഒരോരുത്തരെയും പ്രത്യേകം മുറിയിലേക്ക് വിളിപ്പിക്കും - ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ മൊഴി

കൊച്ചി, ഞായര്‍, 12 ഓഗസ്റ്റ് 2018 (11:19 IST)

  franco mulakkal , franco mulakkal rape case , police , ജലന്ധർ , ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ , കന്യാസ്‌ത്രീകള്‍ , പീഡനം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ വൈദികരുടെ നിര്‍ണായക മൊഴി.

ബിഷപ്പ് കന്യാസ്‌ത്രീകളോട് മോശമായി പെരുമാറിയിരുന്നു. പ്രാര്‍ഥനയുടെ പേരില്‍ നടന്ന പരിപാടിക്കിടെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്. മോശം അനുഭവം നേരിടേണ്ടി വന്നതായി കന്യാസ്‌ത്രീകള്‍ പരാതിപ്പെട്ടിരുന്നുവെന്നും വൈദികര്‍ മൊഴി നല്‍കി.

'ഇടയനോടൊപ്പം ഒരു ദിവസം' എന്ന മാസം തോറുമുള്ള പ്രാര്‍ത്ഥനാ പരിപാടിയ്‌ക്കിടെയാണ് ബിഷപ്പ് കന്യാസ്‌ത്രീകളോട് മോശമായി പെരുമാറിയിരുന്നത്. പ്രാര്‍ഥനാ യോഗം നടക്കുന്നതിനിടെ രാത്രിയില്‍ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഓരോരുത്തരെയും പല സമയങ്ങളിലായിട്ടാണ് വിളിപ്പിച്ചിരുന്നതെന്നും കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് വൈദികര്‍ മൊഴി നല്‍കി.  

ബിഷപ്പില്‍ നിന്നും മോശം പെരുമാറ്റം രൂക്ഷമായതോടെ കന്യാസ്‌ത്രീകള്‍ പരാതിപ്പെട്ടു. ഇതോടെ ഇടയനൊപ്പം ഒരു ദിവസം എന്ന പ്രത്യേക പ്രാര്‍ഥന പരിപാടി അവസാനിപ്പിക്കേണ്ടി വന്നുവെന്നും നാല് വൈദികള്‍ പൊലീസിന് മൊഴി നല്‍കി. മദർ സുപ്പീരിയറും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, മതിയായ തെളിവുകൾ ലഭിച്ചാൽ തിങ്കളാഴ്ച ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തേക്കുമെന്ന് സൂചനയും പുറത്തുവരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കിയ 86കാരൻ പിടിയിൽ

വീട്ടില്‍ അതിക്രമിച്ചു കയറി പതിനഞ്ചു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ 86കാരനെ ...

news

വിഖ്യാത സാഹിത്യകാരന്‍ വി എസ് നയ്പാള്‍ അന്തരിച്ചു; മരണം ലണ്ടനിലെ വസതിയില്‍ വെച്ച്

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും പ്രമുഖ ബ്രിട്ടീഷ് നോവലിസ്റ്റുമായ വിഎസ് നയ്പാൾ ...

news

ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് കുറഞ്ഞു; രാജ്‌നാഥ് സിംഗ് ഇന്നെത്തും - കനത്ത മഴ തുടരുമെന്ന് റിപ്പോര്‍ട്ട്

മഴ കുറഞ്ഞതോടെ ഇടുക്കിയിലും ഇടമലായറിലും ജലനിരപ്പ് കുറഞ്ഞു. കേരള സംസ്ഥാന ദുരന്ത നിവാരണ ...

news

ഭൂമിയും മണ്ണും തലതിരിഞ്ഞ രിതിയിൽ ഉപയോഗിച്ചു; പ്രളയത്തെ കേരളം വിളിച്ചുവരുത്തിയതെന്ന് മാധവ് ഗാഡ്ഗിൽ

മഴക്കെടുതിയും പ്രളയവും കേരളം വിളിച്ചുവരുത്തിയതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ...

Widgets Magazine