യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊല; മോഷണകുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു - രണ്ടു പേര്‍ അറസ്‌റ്റില്‍

ബിജോപുര, ശനി, 11 ഓഗസ്റ്റ് 2018 (14:36 IST)

  Murder , police , BJP , Utherpradesh , ത്യാഗി , ബിജെപി , ഉത്തര്‍പ്രദേശ് , പൊലീസ് , ആള്‍ക്കൂട്ട കൊല

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരുന്നു. ത്യാഗി എന്നയാളാണ് ഏറ്റവും അവസാനമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്‌റ്റിലായി.

ഉത്തർപ്രദേശിലെ ബിജോപുരയിൽ വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവമുണ്ടായത്. ജോലിക്ക് പോയ ത്യാഗി മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനത്തില്‍ സംഭവസ്ഥലത്തു വെച്ചുതന്നെ ത്യാഗി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ അറസ്റ്റു ചെയ്യുകയും കണ്ടാലറിയാവുന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ വരുത്തിയെന്ന് ആരോപിച്ച് ത്യാഗിയുടെ ബന്ധുക്കള്‍ ഛപ്ഹർ പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്‌ച ...

news

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വഹനത്തിനുള്ളിൽ യുവാവ് വെന്തുമരിച്ചു

ഓടിക്കോണ്ടിരിക്കുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ വാഹനമോടിച്ചിരുന്ന യുവാവ് ...

news

കമ്പകക്കാനം കൂട്ടക്കൊലപാതകം; ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ്, കഥ ഇനിയും മാറും

തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ അന്വേഷണം ...

news

യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; കേന്ദ്രമന്ത്രിക്കെതിരെ കേസ്

കേന്ദ്രമന്ത്രി രഞ്ജൻ ഗൊഹോയിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ഏഴ് മാസം മുമ്പ് ...

Widgets Magazine