ഗർഭിണി കൂട്ടമാനഭംഗത്തിന് ഇരയായി; ഗുരുതര പരുക്കുകളുമായി യുവതി ആശുപത്രിയില്‍

ലക്നൗ, ശനി, 20 ജനുവരി 2018 (15:05 IST)

raped , pregnant woman , police , rape , hospital , gang rape , കൂട്ടമാനഭംഗം , ഗർഭിണി , പീഡനം , യുവതി , ആശുപത്രി

ഉത്തർപ്രദേശിൽ ഗർഭിണി കൂട്ടമാനഭംഗത്തിന് ഇരയായി. ഗുരുതരമായി പരുക്കേറ്റ ഇവരെ വിദഗ്ധ ചികിൽസയ്ക്കായി ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച പുലർച്ചെയാണ് 32കാരിയായ യുവതി പീഡനത്തിനിരയായത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി വീടിന് പുറത്തേക്കു പോയ ഇവരെ പ്രതികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

വീടിന് സമീപത്തെ വന പ്രദേശത്തേക്ക് എത്തിച്ച യുവതിയുടെ വായിൽ തുണി തിരുകിയ ശേഷമാണ് സംഘം ഇവരെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.

ഏറെനേരമായിട്ടും യുവതിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പീഡിപ്പിക്കപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു.

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. അതേസമയം, പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്വന്തം മകളുടെ കന്യകാത്വം വില്‍പനയ്ക്ക് വെച്ചു; ആവശ്യക്കാരെ കണ്ട് അമ്മ ഞെട്ടി - പിന്നെ സംഭവിച്ചത്

പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച് മാതാവ് അറസ്റ്റില്‍. റിയല്‍ ...

news

ചിത്രം കാണരുത്; പത്മാവദ് സിനിമയ്‌ക്കെതിരെ മുസ്ലീം സംഘടനകളും രംഗത്ത്

വിവിധ സംഘടനകളുടെ എതിര്‍പ്പിന് കാരണമായ സജ്ഞയ് ലീലാ ബെന്‍സാലിയുടെ പത്മാവദ് സിനിമയ്‌ക്കെതിരെ ...

news

രജനികാന്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മറ്റു പാര്‍ട്ടികളുടെ അവസ്ഥ എന്താകും ?; സര്‍വേ ഫലം പുറത്ത്

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാനുള്ള സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്റെ തീരുമാനം വിജയം ...

Widgets Magazine