പലൻപൂർ|
സജിത്ത്|
Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (13:56 IST)
പശുവിന്റെ ജഡം നീക്കം ചെയ്യാത്തതിനെ തുടർന്ന് ദലിത് കുടുംബത്തിന് നേരെ ക്രൂരമർദ്ദനം. ഗർഭിണിയായ യുവതി ഉൾപ്പെടെ കുടുംബത്തിലെ ആറുപേരാണ് ആക്രമണത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു.
ബനാസ്‌കന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഗീതബെൻ( 25) എന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്. കൂടാതെ ഇവരുടെ ഭര്‍ത്താവ് നിലേഷ്‌ഭായ് റണവാസിയ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയും ആക്രമണം നടന്നു.
ആദ്യം തന്നെയാണ് സംഘം മർദിച്ചത്. തുടര്‍ന്ന് ഗർഭിണിയായ തന്റെ ഭാര്യ സംഗീതാബെന്നിന്റെ വയറ്റിലടക്കം വടിയുപയോഗിച്ച് മർദിച്ചു. പശുവിന്റെ ജഡം കുഴിച്ചിടുന്നതിനായി കൃഷിസ്ഥലത്തേക്കു വന്നില്ലെങ്കിൽ സംഗീതയെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും റണവാസിയ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ദര്‍ബാര്‍ സമുദായത്തില്‍പെട്ടവരാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബട് വര്‍സിന്‍ ചൗഹാന്‍, മന്‍കുന്‍സിന്‍ ചൗഹാന്‍, യോഗിസിന്‍ ചൗഹാന്‍, ബാബര്‍സിന്‍ ചൗഹാന്‍, ദിവിര്‍സിന്‍ ചൗഹാന്‍, നരേന്ദ്രസിന്‍ ചൗഹാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.