ഇന്ത്യ കണ്ണുരുട്ടിയപ്പോള്‍ പാക് ഓഹരിവിപണി തരിപ്പണമായി; പാകിസ്ഥാന് ഇത്രയും ഭയമോ ?

ഇന്ത്യ തിരിച്ചടിക്കുമെന്നു ഭയം; പാക്ക് ഓഹരിവിപണി കുത്തനെ ഇടിഞ്ഞു

  pakistan sensex , sensex , market , india pakistan relation , jammu kashmir , Uri attack , jammu , പാകിസ്ഥാന്‍ , ഇന്ത്യ , ഓഹരി വിപണി , ജമ്മു കശ്‌മീര്‍ , ഓഹരി , വ്യാപാരം , ഇന്ത്യ , പാകിസ്ഥാന്‍ ആക്രമണം
ന്യൂ‍ഡൽഹി| jibin| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (17:31 IST)
ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാനിലെ ഓഹരി വിപണി തകരുന്നു. ഇന്ത്യ ആക്രമിക്കുന്ന ഭയം പിടികൂടിയ പാകിസ്ഥാന്‍ സൈനിക തയാറെടുപ്പുകള്‍ നടത്തുന്നതാണ് ഓഹരി വിപണി ഇടിയാന്‍ കാരണമായത്.

ബുധനാഴ്ച കറാച്ചി സ്റ്റോക് എക്സ്ചേഞ്ച് 569 പോയിന്റ് ഇടിഞ്ഞ് 39,771 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതിര്‍ത്തിയില്‍ പാക് സൈന്യം ഒരുക്കങ്ങള്‍ വേഗത്തിലാക്കിയതും സുരക്ഷ ശക്തമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതുമാണ് വിപണിക്കു വെല്ലുവിളിയായത്. ഇന്ത്യയുമായി സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന തെറ്റായ പ്രചാരണം വിപണിക്കു തിരിച്ചടിയായെന്ന് കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ചെയർമാൻ ആരിഫ് ഹാബിബ് പറഞ്ഞു.

നേരത്തെ ഇന്ത്യ തിരിച്ചടിക്കുമെന്ന് സൂചന ലഭിച്ച പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മാത്രമല്ല ഒരുക്കങ്ങള്‍ നടത്തിയത്. ഇന്ധനം കരുതിവയ്‌ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവയ്‌ച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൂടാതെ വ്യോമസേന വിമാനങ്ങള്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്‌തിരുന്നു. ഇതോടെയാണ് പാക് വിപണി തകര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :