രാഷ്ട്രപതി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി; അത്താഴവിരുന്ന് ഇന്ന്

 പ്രണബ് മുഖര്‍ജി , ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി , രാഷ്ട്രപതി
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 25 ജൂലൈ 2015 (15:06 IST)
രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി ഇന്ന് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കും. പദവിയില്‍ മൂന്നു വര്‍ഷം തികയുന്നതു പ്രമാണിച്ച് കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമായി രാഷ്ട്രപതി ഭവനില്‍ അത്താഴവിരുന്നും പുസ്‌തക വിതരണവും നല്‍കും. വന്‍ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

രാഷ്‌ട്രപതിഭവന്‍ വളപ്പിലെ പുനര്‍നിര്‍മാണം നടത്തിയ പൌരാണിക കെട്ടിടങ്ങള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, മറ്റ് മന്ത്രിമാര്‍ എപിമാര്‍ തുടങ്ങിയവര്‍ അത്താഴവിരുന്നിലും ചടങ്ങിലും പങ്കെടുക്കും. മൂന്ന് പുസ്‌തകങ്ങള്‍ ഇന്ന് പ്രകാശനം ചെയ്യും. സാധാരണ ജനങ്ങള്‍ക്ക് രാഷ്‌ട്രപതിഭവന്‍ തുറന്ന് കൊടുക്കുന്ന നടപടികളും മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കും. സ്ഥാനമേറ്റ ശേഷം നടത്തിയ 154 പ്രസംഗങ്ങളുടെ രണ്ടു വാള്യങ്ങള്‍ ഇതോടനുബന്ധിച്ച ചടങ്ങില്‍ പ്രകാശനം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :