രാഷ്ട്രപതി ഇത്തവണ വോട്ട് ചെയ്യില്ല!!!

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 9 മെയ് 2014 (15:53 IST)
രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ആദ്യമായി ഇത്തവന നടന്ന ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നില്ലെന്ന് വെളിപ്പെടുത്തല്‍. അടിയുറച്ച കൊണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നിട്ടും അദ്ദേഹം വോട്ട് ചെയ്യില്ലെന്ന് പ്രസിഡന്റിന്റെ മാദ്ധ്യമ സെക്രട്ടറി വേണു രാജാമണി ആണ് അറിയിച്ചത്.

തന്റെ മുന്‍ഗാമികളെ പോലെ നിഷ്പക്ഷത പാലിക്കാന്‍ അവസാന നിമിഷം രാഷ്ട്രപതി തീരുമാനിക്കുകയായിരുന്നു എന്ന് രാജാമണി പറയുന്നു. പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും വൊട്ടു ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്നോക്കം പോവുകയായിരുന്നു.

പഴയ രാഷ്ട്രത്തലവന്മാരില്‍ ഭൂരിപക്ഷവും വോട്ട് ചെയ്തിരുന്നില്ല. മേയ് 12ന് നടക്കുന്ന ലോക്‌സഭയുടെ അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സൗത്ത് കൊല്‍ക്കത്തയിലെ 160 റാഷ്‌ബെഹാരിയിലെ ബൂത്തിലായിരുന്നു പ്രണബിന് വോട്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :