‘കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്യുന്നത് ദൈവനിന്ദ’

അമേഠി| Last Modified ശനി, 3 മെയ് 2014 (08:49 IST)
കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്യുന്നത് ദൈവത്തെയും രാജ്യത്തെയും വഞ്ചിക്കലാവുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസും ബിജെപിയും കോടികള്‍ മുടക്കി വോട്ടുകള്‍ വിലയ്‌ക്ക് വാങ്ങുകയാണ്. 
 
പണം നിങ്ങള്‍ വാങ്ങിക്കോളൂ. വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് ചെയ്‌താല്‍ മതി. അമേഠിയിലും വാരാണസിയിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയിലാണ്. അമേഠിയില്‍ ബിജെപിയും വാരാണസിയില്‍ കോണ്‍ഗ്രസും 
ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ഇതിന്റെ തെളിവാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :