മേ‌ല്‍വിലാസമില്ലെങ്കിലും കത്തുകള്‍ ഇനി എത്തേണ്ടിടത്ത് എത്തും!!!

മുംബൈ| VISHNU.NL| Last Updated: ഞായര്‍, 21 ഡിസം‌ബര്‍ 2014 (11:37 IST)
മേ‌ല്‍വിലാസവും പിന്‍‌കോടുമില്ലാതെ കത്തയയ്ക്കാനോ, പാഴ്സലുകള്‍ അയയ്കാനോ സാധിക്കില്ല എന്ന് നമ്മള്‍ക്ക് അറിയാം. എന്നാല്‍ ഇതൊന്നുമില്ലാതെ കത്തയയ്ക്കാനുള്ള സൌകര്യം ലഭിച്ചാലോ? സംശയമെന്ത് ആര് നടത്തിയാലും ജനം ഇടിച്ചുകയറും എന്ന് ആരും പറയും. ഏതായാലും വൈകി ഉദിച്ച ബുദ്ധി നമ്മുടെ തപാല്‍ വകുപ്പ് വ്യാപകമാക്കാന്‍ പോവുകയാണ്. ‘ഡയറക്ട് പോസ്റ്റിംഗ്‘ എന്നാണ് പുതിയ പദ്ധതിയുടെ പേര്.

പ്രധാനമായും മൂന്ന് വിഭാഗമായാണ് ഇത് തരം തിരിച്ചിട്ടുള്ളത്. മുന്തിയ വിഭാഗം, ഇടത്തരം, സാധാരണക്കാര്‍ എന്നിങ്ങനെയാണു തരം തിരിവ്. ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ കത്തുകള്‍ എത്തിച്ച് നിശ്ചിത തുക ഒടുക്കി വിവിധ വിഭാഗങ്ങളില്‍ വിതരണം ചെയ്യണമെന്ന് അറിയിക്കണം. ഹെഡ് പോസ്റ്റ് ഓഫിസില്‍ നിന്ന് ഈ വിവരങ്ങള്‍ രേഖപ്പെടുത്തി കത്ത് അയയ്ക്കുന്ന ഏജന്‍സി ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെ പോസ്റ്റ് ഓഫിസിനു കീഴിലെത്തിക്കും. പോസ്റ്റുമാന്‍ ഇവ പറഞ്ഞിരിക്കുന്ന വീടുകളിലോ സ്ഥാപനങ്ങളിലൊ എത്തിക്കും.

സംഗതി മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയതാണെങ്കിലും ഗ്രാമങ്ങളില്‍ ഇത് എത്തിയീരുന്നില്ല. ഗ്രാമങ്ങളില്‍ ഇനി ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനായാണ് തപാല്‍ വകുപ്പ് തയ്യാ‍റെടുത്തിരിക്കുന്നത്. നഗരങ്ങളില്‍ ഈ സംവിധാനത്തിന്റെ ഉപയോക്താക്കള്‍ വന്‍കിട സ്ഥാപനങ്ങളും വിവിധ കോര്‍പറേറ്റ് ഏജന്‍സികളുമാണ്. അതിനാല്‍ വകുപ്പിന് ഈ പരിപാടിയിലൂടെ നല്ല തുക വരുമാനമായി ലഭിച്ചിരുന്നു.

ഈ ലാഭമാണ് പദ്ധതി നാട്ടും‌പുറങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തപാല്‍ വകുപ്പിനെ പ്രേരിപ്പിക്കുന്നത്.
ക്രിസ്മസ്, പുതുവത്സ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഒട്ടേറെ കത്തുകളാണ് മേല്‍വിലാസം ഇല്ലാതെ ഇത്തരത്തില്‍ വീടുകളില്‍ എത്തുന്നത്. അതേ സമയം ഇത് വകുപ്പിലെ ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്ന ഏര്‍പ്പാടാണെന്ന് ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എങ്കിലും പദ്ധതിയുമായി മുന്നൊട്ട് പോകാന്‍ തന്നെയാണ് തപാല്‍ വകുപ്പിന്റെ തീരുമാനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :