അഞ്ചു വർഷത്തിനു ശേഷം രാജ്യത്ത് വീണ്ടും പോളിയോ വൈറസ് കണ്ടെത്തി; തെലങ്കാനയിൽ ജാഗ്രതാനിർദ്ദേശം

കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

ഹൈദരാബാദ്| joys| Last Updated: ബുധന്‍, 15 ജൂണ്‍ 2016 (10:12 IST)
സംസ്ഥാനത്തെ ഓവുചാലിൽ നിന്ന് പരിശോധനയ്ക്കായി എടുത്ത വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തെലങ്കാന സർക്കാർ ജനീവയിൽ നിന്ന് അടിയന്തിരമായി രണ്ടുലക്ഷം വാക്സിനുകൾ എത്തിച്ചു.

ഹൈദരബാദിലും രംഗ റെഡ്ഡി ജില്ലയിലും ഉള്ള മൂന്നു ലക്ഷത്തിലധികം വരുന്ന കുട്ടികൾക്ക് മുൻകരുതൽ നല്‍കുന്നതിന്റെ ഭാഗമായാണ് വാക്സിനുകൾ എത്തിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് പോളിയോ വൈറസിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ വാക്സിനുകൾ തിരിച്ചയച്ചിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്ത് പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, പോളിയോ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ നിവാരണ നടപടികൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണു സർക്കാർ. ഇതിന്റെ ഭാഗമായി വിപുലമായ രീതിയിൽ പരിപാടി സർക്കാർ ആരംഭിക്കും.

ഹൈദരബാദിലും രംഗ റെഡ്ഡി ജില്ലയിലും പോളിയോയെക്ക്തിരായ പ്രത്യേക ബോധവത്കരണ പരിപാടികൾ ജൂൺ 20 മുതൽ 26 വരെ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജേശ്വർ തിവാരി അറിയിച്ചതാണ് ഇക്കാര്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :