വീണ്ടും സെല്‍ഫി ദുരന്തം: ചെക്ഡാമിന്റെ മുകളില്‍ നിന്ന് വീണ് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ചെക്ഡാമിന്റെ മുകളില്‍ നിന്ന് വീണ് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു.

വഡോദര, സെല്‍ഫി, മരണം vadodara, selfie, death
വഡോദര| സജിത്ത്| Last Modified ചൊവ്വ, 14 ജൂണ്‍ 2016 (19:06 IST)
സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ചെക്ഡാമിന്റെ മുകളില്‍ നിന്ന് വീണ് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു.
ഉല്ലാസയാത്രക്കെത്തിയ നാലംഗ സംഘത്തിലെ രണ്ടുപേര്‍ക്കാണ് ഈ ദുരന്തം ഉണ്ടായത്. വഡോദരയിലെ സിന്ദ്റോത് ഡാമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ജയേഷ് ഭരിയ( 23) ഭാരത് പര്‍മാര്‍(24) എന്നിവരാണ് മരിച്ചത്. മുങ്ങല്‍ വിദഗ്ധരെത്തിയ ശേഷമാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂന്നു പേര്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഒരാള്‍ കാല്‍‌വഴുതി ഡാമില്‍ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനായാണ് മറ്റു രണ്ടുപേര്‍ എടുത്തു ചാടിയത്. ഇതില്‍ രണ്ടുപേരെ പിന്നീട് കാണാതാവുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :