ജാർഖണ്ഡിൽ കർക്കരി ഖനനത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു, നാൽപ്പതോളം പേർക്ക് ഗുരുതര പരുക്ക്; പ്രദേശത്ത് നിരോധനാജ്ഞ

ജാർഖണ്ഡിൽ സമർക്കാർക്ക് നേരെ പൊലീസ് വെടിവെയ്പ്; നാല് മരണം

ഹസാരിബഗ്| aparna shaji| Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2016 (11:32 IST)
ജാർഖണ്ഡിൽ കൽക്കരി ഖനനത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവെയ്പ്പ്. വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നാൽപ്പതോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നിരവധി ആളുകളുടെ നില അതീവഗുരുതരമാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

ജാർഖണ്ഡിലെ ഹസാരിബാഗിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കൽക്കരി ഖനനത്തിനായി ഭീമി ഏറ്റെടുത്ത കോർപ്പറേഷനെതിരെയായിരുന്നു പ്രദേശ വാസികൾ പ്രതിഷേധിച്ചത്. ഇതിനായി സമരമുറയായിരുന്നു ഇവർ സ്വീകരിച്ചിരുന്നത്. പൊലീസ് എത്തി സമരം ഒഴുപ്പിക്കാൻ ശ്രമിച്ചെങ്കിലും സമീപ പ്രദേശങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തിയതോടെ പൊലീസിന് വെടിയുതിർക്കേണ്ട സാഹചര്യം വരികയായിരുന്നു.

പൊലീസിന്റെ വെടിവെയ്പ്പിനെ കുറിച്ചും വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം, സ്വയം സുരക്ഷയ്ക്കുവേണ്ടിയാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്റെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :