രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ചു സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു

 സിമി പ്രവര്‍ത്തകര്‍ , സിമി , പൊലീസ് , ഭീകര സംഘടന
വാറങ്കല്‍| jibin| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (12:43 IST)
കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച നിരോധിത ഭീകര സംഘടനയായ സിമിയുടെ അഞ്ചു പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചു കൊന്നു. ആന്ധ്രയിലെ വാറങ്കല്‍ ജയിലില്‍ നിന്ന് ഹൈദരാബാദിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം നടന്നത്.

ജയിലില്‍ നിന്ന് ഹൈദരാബാദിലേക്കു കൊണ്ടുപോകുന്ന സമയത്ത് പൊലീസുകാരെ ആക്രമിച്ച് തോക്ക് തട്ടിയെടുത്ത പ്രതികള്‍ അവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് തിരിച്ച് വെടിവെക്കുകയായിരുന്നു. ശക്തമായ വെടിവെപ്പില്‍ അഞ്ച് സിമി പ്രവര്‍ത്തകരും കൊല്ലപ്പെടുകയായിരുന്നു. ഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളില്‍ സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :