സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (19:17 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ച പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. അജ്‌മേറിലെ പിസന്‍ഗന്‍ പൊലീസ് സ്റ്റേഷനിലെ വിക്രം സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സസ്‌പെന്‍ഷനിലായത്. കൂടാതെ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്. ഐടി വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസ്പി ജഗദീഷ് ചന്ദ്ര ശര്‍മ അറിയിച്ചു.