സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 സെപ്റ്റംബര്‍ 2021 (08:41 IST)
രാത്രി ബൈക്ക് നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയ യുവാവിനെ പൊലീസ് 'മുസ്ലീം അല്ലേ'യെന്ന് ചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരം പൂവാര്‍ കല്ലിംഗവിളാകം സ്വദേശി സുധീര്‍ ഖാനെയാണ്(35) പൊലീസ് മര്‍ദ്ദിച്ചത്. ഞായറാഴ്ച രാത്രി പൂവാര്‍ പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. പൂവാര്‍ എസ് ഐയും സംഘവുമാണ് രോഗി കൂടിയായ യുവാവിനെ മര്‍ദ്ദിച്ചത്.
സ്ഥലത്തുവച്ച് മര്‍ദ്ദിക്കുകയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയും ചെയ്തു. ഇഎംഎസ് കോളനിയിലല്ലേയെന്നും മുസ്ലീം അല്ലേയെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കി.