‘മോദിയ്ക്ക് ചോദ്യങ്ങളെ ഭയമാണ്; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ എന്നോട് പൊട്ടിത്തെറിച്ചു’: വെളിപ്പെടുത്തലുമായി ബിജെപി എംപി

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ എന്നോട് മോദി പൊട്ടിത്തെറിച്ചു’: വെളിപ്പെടുത്തലുമായി ബിജെപി എംപി

ന്യൂഡല്‍ഹി| AISWARYA| Last Updated: ശനി, 2 സെപ്‌റ്റംബര്‍ 2017 (11:07 IST)
ചോദ്യം ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇഷ്ടമല്ലെന്ന് ബിജെപി എംപി നാന പടോള്‍‍. എംപിമാരുടെ യോഗത്തില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ചും ഒബിസി മന്ത്രാലയത്തെക്കുറിച്ചും ചോദ്യമുയര്‍ത്തിയപ്പോള്‍ മോദി തന്നോട് രോഷാകുലനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേയെന്നും, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം നമ്മളോട് ചോദിക്കുകയാണ് ചെയ്യുകയെന്നും നാന വ്യക്തമാക്കി.

‘ഹരിത നികുതി ഉയര്‍ത്തുക, ഒബിസി മന്ത്രാലയം, കാര്‍ഷിക രംഗത്ത് കൂടുതല്‍ നിക്ഷേപം തുടങ്ങിയ ചില നിര്‍ദേശങ്ങള്‍ ഞാന്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷേ മോദി എന്നോട് മിണ്ടരുത് എന്ന് പറയുകയാണ് ചെയ്തത്.

മോദി പാര്‍ട്ടി എംപിമാരെ ഇടയ്ക്കിടെ കാണും. പക്ഷേ ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല’ അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യ ഖജനാവിന് ഏറ്റവുമധികം തുക ലഭിക്കുന്നത് മുംബൈയില്‍ നിന്നാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് ചെറിയ സഹായമേ നല്‍കുന്നുള്ളൂ. പാര്‍ലമെന്റ് സെഷന്‍ തുടങ്ങുന്നതിന് മുമ്പ് പാര്‍ട്ടി എംപിമാരുടെ യോഗം ചേരുന്നത് മുഖ്യമന്ത്രി അവസാനിപ്പിച്ചിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

‘എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും ഭയമാണ്. അതുകൊണ്ട് എനിക്ക് മന്ത്രിയായി തുടരാനുള്ള താല്‍പര്യമില്ല. ഹിറ്റ്‌ലിസ്റ്റില്‍ വൈകിയെത്തിയ ആളാണ് ഞാന്‍ പക്ഷെ എനിക്ക് ആരെയും ഒരു ഭയവുമില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :