സുപ്രീംകോടതി വിധി അന്തിമമാണ്; എങ്കിലും വിധിയുടെ പിറ്റേന്നുതന്നെ ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ല: മുഖ്യമന്ത്രി

വിധിയുടെ പിറ്റേന്നുതന്നെ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 30 ഏപ്രില്‍ 2017 (11:07 IST)
ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാനുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്ത് സുപ്രീംകോടതി വിധി അന്തിമമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർക്കാരിനുള്ളിൽ ഒരുതരത്തിലുള്ള ആശയക്കുഴപ്പവുമില്ല. എങ്കിലും കോടതി വിധിയുടെ പിറ്റേന്നുതന്നെ ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി വന്ന ഉടന്‍ തന്നെ ഉത്തരവു നടപ്പിലാക്കുമെന്ന് പലരും കരുതി. അത്തരത്തില്‍ പ്രതീക്ഷിച്ചവര്‍ക്കാണ് ഇക്കാര്യത്തിൽ നിരാശ തോന്നുന്നുണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാത്തതിനെ തൂടര്‍ന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യവുമായി ടി.പി. സെൻകുമാർ ശനിയാഴ്ച കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം എത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :