ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 1 ഓഗസ്റ്റ് 2015 (08:01 IST)
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് 2.43 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 23.50 രൂപയും കുറച്ചു.
രൂപയുടെ മൂല്യം വര്‍ദ്ധിച്ചതും അന്താരാഷ്ട്രവിപണിയില്‍ വില കുറഞ്ഞതുമാണ് വില കുറയ്ക്കാന്‍ കാരണം.
പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
സംസ്ഥാനത്തെ നികുതികള്‍ കൂടി വരുമ്പോള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ടാകും. ജൂലൈ 15നായിരുന്നു ഒടുവില്‍ വില കുറച്ചത്. അന്ന് രണ്ട് രൂപയായിരുന്നു കുറച്ചത്.
ഡല്‍ഹിയില്‍ സബ്സിഡി ഇല്ലാത്ത 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 608.50 രൂപയില്‍നിന്ന് 585 രൂപയാകും. കഴിഞ്ഞ ജൂലൈ ഒന്നിന് സബ്സിഡിയില്ലാത്ത സിലിണ്ടറിന് 18 രൂപ കുറച്ചിരുന്നു.