സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അമ്പതുശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയത് അഞ്ചു പേര്‍ മാത്രം

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 27 ജൂലൈ 2015 (12:29 IST)
കഴിഞ്ഞവര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അമ്പതുശതമാനത്തിലധികം മാര്‍ക്ക് നേടി യോഗ്യത നേടിയവര്‍ വെറും അഞ്ചു പേര്‍ മാത്രം. ഒന്നാം റാങ്കുകാരി ഇറ സിംഗാള്‍ 53.4% മാര്‍ക്ക് നേടിയാണ് യോഗ്യത നേടിയത്.

ആകെയുള്ള 2025 മാര്‍ക്കില്‍ 1000 മാര്‍ക്കിനു മുകളില്‍ നേടിയത് 13 പേര്‍ മാത്രമാണ്. ഇതില്‍ 1750 മാര്‍ക്ക് മെയിനിനും 275 മാര്‍ക്ക് വ്യക്തിത്വ പരിശോധനയ്ക്കും ആണ്. 527 പേര്‍ 900നും 1000നും
ഇടയില്‍ മാര്‍ക്ക് നേടിയപ്പോള്‍ 800 - 900നും ഇടയില്‍ മാര്‍ക്ക് നേടിയത് 674 പേരാണ്. 800 മാര്‍ക്കില്‍ കുറവ് നേടി പാസായത് 22 പേര്‍ ആയിരുന്നു.

2014ലെ ഏറ്റവും കുറഞ്ഞ ഓവറോള്‍ സ്കോര്‍ 713 ആയിരുന്നു. മെയിനില്‍ 513 മാര്‍ക്കും വ്യക്തിത്വ പരിശോധനയില്‍ 200 മാര്‍ക്കുമായിരുന്നു ഇവര്‍ നേടിയത്.

അതേസമയം, ഒന്നാം സ്ഥാനത്ത് എത്തിയ ഇറ സിംഗാളിന്റെ ഓവറോള്‍ സ്കോര്‍ 1, 082 ആണ്. മെയിന്‍ പരീക്ഷയില്‍ 900 കടന്ന ഒരേ ഒരാളും ഇറയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :