പാനമ കള്ളപ്പണം: പട്ടികയിൽ തിരുവനന്തപുരം സ്വദേശി ജോർജ് മാത്യു

പാനമ കള്ളപ്പണം: പട്ടികയിൽ തിരുവനന്തപുരം സ്വദേശി ജോർജ് മാത്യു

ന്യൂഡ‌ൽഹി| aparna shaji| Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (10:55 IST)
വിദേശ കള്ളപ്പണ നിക്ഷേപത്തിന്റെ പുറത്ത് വന്ന പുതിയ ലിസ്റ്റിൽ മലയാളിയും. സിംഗപ്പൂരിലുള്ള തിരുവനന്തപുരം സ്വദേശിയായ ജോർജ് മാത്യുവാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന മലയാളി. അനധികൃത നിക്ഷേപത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ആദ്യ മലയാളിയാണ്ജോർജ്.

കള്ളപ്പണ നിക്ഷേപത്തിന് സഹായമൊരുക്കിയ പാനമയിലെ മൊസാക് ഫോൻസേകയിലെ രേഖകളിൽ ജോർജിന്റെ അഡ്രസ് ചേർത്തിരിക്കുന്നത് വ്യക്തമായതിനെത്തുടർന്നാണ് ലിസ്റ്റിൽ അദ്ദേഹം ഉൾപ്പെട്ടിരിക്കുന്നുവെന്ന് വാർത്തയായത്. എന്നാൽ 12 വർഷമായി വിദേശത്ത് താമസിക്കുന്ന തനിക്ക് ഇന്ത്യയിലെ ബാങ്ക്, ആദായ നികുതി നിയമങ്ങ‌ൾ ബാധകമല്ലെന്നും ജോർജ് പ്രതികരിച്ചു.

പേപ്പറുകളുടെ കൂടുതൽ വിവരങ്ങ‌ൾ പുറത്തായതോടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യാക്കരുടെ എണ്ണം 500 കവിഞ്ഞു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ രൂപികരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :