നിങ്ങളുടെ പാന്‍ കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കണ്ട!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 നവം‌ബര്‍ 2024 (14:57 IST)
ഇന്ന് പല ആവശ്യങ്ങള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡ് കളഞ്ഞു പോയാല്‍ എന്ത് ചെയ്യണം എന്ന് പലര്‍ക്കും തന്നെ അറിയില്ല. നിങ്ങളുടെ പാന്‍ കാര്‍ഡ് നഷ്ടമായാല്‍ നിങ്ങള്‍ക്കു ഡ്യൂപ്ലിക്കേറ്റ് പാന്‍കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം. അതിനായി എന്‍എസ്ഡിഎല്‍ ന്റെ വെബ്‌സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. അതില്‍ റീപ്രിന്‍ഡ് യുവര്‍ പാന്‍ കാര്‍ഡ് എന്ന ഓപ്ഷന്‍ കൊടുക്കുക. തുടര്‍ന്ന് നമ്മുടെ വിവരങ്ങളെല്ലാം അവിടെ കൊടുക്കുക. മൊബൈല്‍ നമ്പറും ഈമെയിലും കൊടുക്കുക. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ആദ്യം പാന്‍ കാര്‍ഡ് എടുത്തപ്പോള്‍ നല്‍കിയ വിവരങ്ങള്‍ തന്നെ ആയിരിക്കണം വീണ്ടും നല്‍കേണ്ടത്. മാറ്റി നല്‍കാന്‍ സാധിക്കില്ല.

രജിസ്റ്റര്‍ ചെയ്ത ഇമെയിലിലോ മൊബൈല്‍ നമ്പറിലോ ഒരു ഓടിപി വരും. ഓ ടി പി നല്‍കി സ്ഥിരീകരിച്ച ശേഷം അതിനായുള്ള നിശ്ചിത ഫീസ് അടയ്ക്കണം. ഇത് ഇത്രയും പൂര്‍ത്തിയായ ശേഷം നിങ്ങള്‍ക്ക് കണ്‍ഫര്‍മേഷന്‍ മെസ്സേജ് വരും. അതില്‍ നിങ്ങളുടെ ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഉണ്ടാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :