ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

court
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2024 (13:39 IST)
court
ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കര്‍ണാടക ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയില്‍ വിവാഹേതരബന്ധം ഉള്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ യുവതിക്കും സുഹൃത്തിനുമെതിരെ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

ജസ്റ്റിസ് ശിവശങ്കര്‍ അമരന്നവര്‍ ആണ് വിധി റദ്ദാക്കിയത്. ഭാര്യയുടെ വിവാഹേതരബന്ധത്തില്‍ മനംനൊന്താകാം ഭര്‍ത്താവ് ആത്മഹത്യ ചെയ്തിട്ടുണ്ടാവുക. എന്നാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ പ്രവര്‍ത്തിച്ചതിന് മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :