പാക്കിസ്ഥാന്‍ റെയില്‍‌വേയ്ക്ക് ഇന്ത്യന്‍ ഹാക്കര്‍മാര്‍ പണികൊടുത്തു

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (14:41 IST)
പാക്കിസ്ഥാന്‍ റെയില്‍‌വേയുടെ ഔദ്യോഗിക വെബ്സിറ്റ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതായി പാക്കിസ്ഥാന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്ളാക്ക് ഡ്രാഗണ്‍ ഇന്ത്യന്‍ ഹാക്കര്‍ ഓണ്‍ലൈന്‍ സ്ക്വാഡ് എന്നറിയപ്പെടുന്നവരാണ് ഇതിന് പിന്നിലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വെള്ളിയാഴ്ചയാണ് പാക് റെയില്‍‌വേയുടെ സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. ഇതേ തുടര്‍ന്ന് റയില്‍‌വേയുടെ വെബ്സൈറ്റ് ആകെ താറുമാറായതായി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

'പാക്കിസ്ഥാനിലെ പൌരന്‍മാരെ, ഈ സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നു. വര്‍ഷങ്ങളായി കാശ്മീരിന്റെ പേരില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ കാണിക്കുന്ന അനീതിയും മോശം പെരുമാറ്റവും രക്തചൊരിച്ചിലും ഉണ്ടാകുന്നു. ഇന്ത്യയിലെ നിരവധി സൈറ്റുകള്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റ് ഉള്‍പ്പെടെ നിങ്ങളുടെ പാക്കിസ്ഥാന്‍ സൈബര്‍സഹോദരങ്ങള്‍ ഹാക്ക് ചെയ്യുന്നു.'- ഇങ്ങനൊരു സന്ദേശമാണ് റെയില്‍വേ വെബ്സൈറ്റില്‍ കാണുന്നത്. ഒപ്പം ഇന്ത്യന്‍ പതാകയുമുണ്ടെന്ന് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :