ഇന്ദിരാഗാന്ധി രാജ്യത്തെ ഭയപ്പാടിലേക്ക് തള്ളിവിട്ടെന്ന് മന്‍മോഹന്‍

 മന്‍മോഹന്‍ സിംഗ് , ധമന്‍സിംഗ് , ഇന്ദിരാഗാന്ധി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (13:15 IST)
രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ഭയത്തിലേക്ക് തള്ളിവിട്ടതായിരുന്നു അടിയന്തിരാവസ്ഥയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അടിയന്തിരാവസ്ഥ കൊണ്ടുവരാനുള്ള നീക്കം അപ്രതീക്ഷിതമായിരുന്നുവെന്നും മന്‍മോഹന്‍ വ്യക്തമാക്കി. മകള്‍ ധമന്‍സിംഗിന്റെ പുസ്തകത്തിലൂടെയാണ് മന്‍മോഹന്‍ മനസ്സ് തുറന്നത്.

രാജ്യത്ത് നടന്ന അടിയന്തിരാവസ്ഥ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി. നിരവധി ആളുകള്‍ ഇതിലൂടെ പീഡിപ്പിക്കപ്പെട്ടു. അലസരായി നടന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലി ചെയ്യിപ്പിക്കാനുള്‍പ്പടെ ചില കാര്യങ്ങളില്‍ അടിയന്തിരാവസ്ഥ ഗുണം ചെയ്തെങ്കിലും രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഒരുമിച്ച് ഭയപ്പാടിലേക്ക് തള്ളിവിടുന്നതിനാണ് അടിയന്തിരാവസ്ഥ ഗുണം ചെയ്തെന്നും മന്‍മോഹന്‍ പുസ്‌തകത്തില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം നിരവധിപേര്‍ ജലിയിലാവുകയും നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്തു. ഇതില്‍ നിരപരാധികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :