ന്യൂഡല്‍ഹി|
vishnu|
Last Updated:
ശനി, 11 ഒക്‌ടോബര്‍ 2014 (12:34 IST)
അതിര്‍ത്തിയില്‍ ഇന്ത്യുഅയെ പ്രകോപിപ്പിച്ച് കനത്ത തിരിച്ചടി വാങ്ങിയതൊടെ പാക്കിസ്ഥാന് തിരിച്ചറിവ് വന്നുതുടങ്ങിയതായി വാര്‍ത്തകള്‍. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്. ഇന്നലെ നാല് ബിഎസ്‌എഫ് പോസ്റ്റുകള്‍ക്ക് നേരേ 20 മുനുട്ട് നേരം നീണ്ടു നിന്ന് വെടിവയ്പ്പൊഴിച്ചാല്‍ പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവും ഇതുവരെ നടത്തിയിട്ടീല്ല.
തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതോടെ ശമ നശിച്ച ഇന്ത്യന്‍ ഭരണ നേതൃത്വം പാക്കിസ്ഥാന്‍ സ്വമേധയാ വെടിനിര്‍ത്താതെ യാതൊരു ചര്‍ച്ചയും വേണ്ടെന്ന നിലപാടെടുക്കുകയും കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതൊടെ പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
പാക്ക് റേഞ്ചേശ്സ് പറഞ്ഞത്
ഇന്ത്യ നടത്തിയത് ചെറു യുദ്ധത്തിനു സമാനമായ ആക്രമണമായിരുന്നു എന്നാണ്. ഇതൊടെ പാക്കിസ്ഥാന് പിന്‍വാങ്ങേണ്ടി വരികയും ചെയ്തു. ഇന്ത്യയില്‍ നിന്നും ചൊളളു കൊടുത്ത് ചൊള മേടിക്കേണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടുവിചാരം ഉണ്ടായതോടെയാണ് പാകിസ്‌ഥാന്‍ അതിര്‍ത്തിയിലെ സമ്മര്‍ദ്ദത്തിന് അയവ് വരുത്തിയത്.
ഇപ്പോള്‍ പാക്കിസ്ഥാന്‍ പറയുന്നത് ഇന്ത്യയ്‌ക്കും പാകിസ്‌താനും തങ്ങളുടെ ശേഷികളെപ്പറ്റി ഉത്തമബോധ്യമുണ്ടെന്നും യുദ്ധം ഒന്നിനും പരിഹാരമകില്ലെന്നുമാണ്. അതിര്‍ത്തിയില്‍ സമാധാനത്തിനും ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിക്കാനുമാണ് ആഗ്രഹം. സമാധാനശ്രമങ്ങളെ ബലഹീനതയായി കാണരുത്. അതിര്‍ത്തിലംഘനങ്ങളോ രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമോ ഉണ്ടായാല്‍ അടങ്ങിയിരിക്കില്ലെന്നും ഇന്ത്യയ്‌ക്കുള്ള മുന്നറിയിപ്പായി ഷെരീഫ് പറഞ്ഞു.