പാകിസ്ഥാന് ഇപ്പോള്‍‍ ഗൂഗിളില്‍ തിരയുന്നത് ഇതാണ്, ഇന്ത്യക്കാര്‍ പോലും അത്ഭുതപ്പെടും!

Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (14:15 IST)
ബാലാകോട്ട് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനികൾ ഏറ്റവും അധികം ഗൂഗിളിൽ തിരഞ്ഞതെന്തെന്നറിഞ്ഞാൽ ഇന്ത്യൻ ജനത അമ്പരക്കും. കാരണം, പു‌ൽ‌വാമ ഭീകരാക്രമണത്തിനു ശേഷവും ബാലാക്കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യക്കാർ തിരഞ്ഞത് ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന വാക്കാണ്. സ്വന്തം രാജ്യത്തിന്റെ ധീരപ്രവൃത്തിയെ കുറിച്ച് കൂടുതൽ അറിയാൻ തന്നെ.

അതേസമയം, പാകിസ്ഥാനികളും ഗൂഗിളിൽ തിരഞ്ഞത് ഇതുതന്നെ. ഇന്ത്യക്കാർ ഇന്ത്യൻ വ്യാമസേനയെ കുറിച്ച് തിരഞ്ഞപ്പോൾ സ്വാഭാവികമായും പാകിസ്ഥാനികളും തിരയേണ്ടത് അവരുടെ വ്യേമസേനയെ കുറിച്ച് തന്നെയാണ്. എന്നാൽ, പതിവിനു വിപരീതമായി അവർ തിരഞ്ഞതും ഇന്ത്യൻ വ്യേമസേനയെ ആണ്.

അതിർത്തി കടന്ന് ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണ നടത്തിയ ദിവസമാണ് പാകിസ്ഥാനികൾ ഇന്ത്യൻ വ്യോമസേനയെ ഗൂഗിളിൽ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ഇന്ത്യൻ വ്യോമസേന, പാക് വ്യോമസേന എന്നിങ്ങനെ രണ്ടായി തിരിച്ചാണ്​വിശകലനം നടത്തിയത്.

ഇന്ത്യയിൽ ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന വാക്കാണ് ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത്. അതേസമയം പാകിസ്ഥാനിലെ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ‘ബാലാക്കോട്ട്’ ആണ്. ബാലാകോട്ടിൽ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് പാകിസ്ഥാനിൽ ഗൂഗിളിൽ ബാലാകോട്ട് എന്ന വാക്ക് ട്രെൻഡിങ്ങിൽ വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :