‘ഇന്ത്യയോട് കളിക്കാൻ നിൽക്കരുത്’ - പാകിസ്ഥാന് താക്കീത് നൽകി ലോകരാജ്യങ്ങൾ

Last Updated: ബുധന്‍, 27 ഫെബ്രുവരി 2019 (11:54 IST)
ഇന്ത്യയ്‌ക്കെതിരെ ഇനി സൈനിക നടപടികള്‍ പാടില്ലെന്ന അമേരിക്കയുടെ താക്കീതിനു പുല്ലുവില കല്പിച്ച് പാകിസ്ഥാൻ. ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ‌ വ്യോമാർതിർത്തിയിൽ കടക്കാൻ പാക്ക് വിമാനത്തിന്റെ ശ്രമം.

പാക് മണ്ണിലെ ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ എടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്ഥാനോട് ആവശ്യപ്പെട്ടതിനു മണിക്കൂറുകൾ തികയും മുന്നേയാണ് വിമാനങ്ങൾ ഇന്ത്യൻ വ്യോമാർത്തി കടക്കാൻ ശ്രമിച്ചത്.

അതേസമയം, ഇസ്രായേൽ, അഫ്ഗാനിസ്ഥാൻ, റഷ്യ തുടങ്ങിയ ലോകരാജ്യങ്ങൾ ഭീകരവാദം ഇല്ലായ്മ ചെയ്യുന്നതിനു ഇന്ത്യയ്ക്ക് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു.

ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :