രണ്ടാംഘട്ടത്തിൽ പാകിസ്താന്‍ വിട്ടയച്ചത് 217 മത്സ്യത്തൊഴിലാളികളെ

ഇന്ത്യക്ക് സമാധാനിക്കാം; ഇനിയുള്ളത് 110 പേർ മാത്രം

വാഗാ| aparna shaji| Last Updated: ശനി, 7 ജനുവരി 2017 (11:10 IST)
ജയിലിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളിൽ 217 ഇന്ത്യയ്ക്കാരെ വിട്ടയച്ചു. ഇതോടെ രണ്ടാഴ്ചക്കിടെ പാക്കിസ്ഥാൻ വിട്ടയ്ക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം 437 ആയി. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാക് നടപടി.

ആദ്യ ഘട്ടത്തിൽ പാകിസ്ഥാൻ വിട്ടയച്ചത് 218 പേരെയാണ് വിട്ടയച്ചത്. ക്രിസ്തുമസ് ദിനത്തിലായിരുന്നു ഇവർ നാട്ടിലെത്തിയത്. മത്സ്യബന്ധനത്തിനിടെ മനഃപൂർവ്വമല്ലാതെ സമുദ്രാർത്തി ലംഘിച്ചതിനാണ് ഇവരെ പാകിസ്ഥാൻ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. 110 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി ഇനിയും തടവിലുണ്ടെന്ന് കറാച്ചിയിലെ മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍.

ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഒപ്പം പാകിസ്ഥാൻ പിടിച്ച് വെച്ച മത്സ്യബന്ധന ബോട്ടുകളും വിട്ടു നൽകുന്നതിലും തീരുമാനമായി. ആകെ 218 മത്സ്യത്തൊഴിലാളികളെയാണ് പാകിസ്താന്‍ വിട്ടയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിൽ ഒരാൾ തടവിൽ വെച്ച് തന്നെ മരിച്ചു.

പാകിസ്ഥാൻ - ഫോറം ഫോർ പീസ് ആൻഡ് ഡെമോക്രസിയുടെ വാക്താവ് ജതിൻ ദേശായി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാൻ സ്വീകരിച്ച നടപടിക്ക് തുല്യമായി ഇന്ത്യയും ഇതേ നിലപാട് സ്വീകരിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ജയിലുകളിൽ ഉള്ള പാകിസ്ഥാൻ മീൻ പിടുത്തക്കാരെ വിട്ടയക്കണമെന്നാണ് ഫോറത്തിന്റെ ആവശ്യം. 80 പാകിസ്താൻ തൊഴിലാളികളാണ് ഗുജറാത്ത് ജയിലിൽ കഴിയുന്നത്.
(ചിത്രത്തിന് കടപ്പാട്: ട്വിറ്റർ)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :