ന്യൂഡല്‍ഹി|
Last Updated:
ശനി, 22 ഓഗസ്റ്റ് 2015 (17:19 IST)
തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയെ അനുവദിക്കില്ല. തീവ്രവാദം അവസാനിപ്പിക്കാതെ കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനാവില്ല. ഈ നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളു
ഇന്ത്യ നിലപാട് വ്യക്തമാക്കി.ചര്‍ച്ചകളെ പാകിസ്ഥാന്‍ പതിവായി വഴിതെറ്റിച്ചിട്ടുണ്ട് ചര്‍ച്ച അട്ടിമറിക്കാന്‍ തീവ്രവാദി ആക്രമണം നടത്തിയെന്നും സുഷമ സ്വരാജ് ആരോപിച്ചു.
ഇരുരാജ്യങ്ങൾക്കിടയിൽ നടക്കുന്നതെല്ലാം ഉഭയകക്ഷി ചർച്ചയല്ല. ദേശീയ ഉപദേഷ്ടാക്കളുടെ ചർച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആഗ്രഹിക്കുന്നില്ല സുഷമ സ്വരാജ് പറഞ്ഞു. ഉഫ കരാര്‍ പ്രകാരം മുഖ്യ വിഷയം തീവ്രവാദമായിരുന്നു.കാശ്മീര്‍ മാത്രമല്ല ഇന്ത്യയുടെ വിഷയം. 99 ല്‍ വാജ്പെയി പാകിസ്ഥാനില്‍ പോയി എന്നാല്‍ തിരിച്ചുകിട്ടിയത് കാര്‍ഗിലാണ് സുഷമ സ്വരാജ് ആരോപിച്ചു. ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
നേരത്തെ രാജ്യങ്ങളുടെയും ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കണോയെന്ന് ഇന്ത്യക്ക് തീരുമാനിക്കാമെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതെന്നും ഏത് ചര്‍ച്ചകള്‍ക്കും പാകിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതുകൂടാതെ കശ്മീരാണ് പ്രധാന തർക്ക വിഷയമെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും കശ്മീർ വിഷയം ഉൾപ്പെടുത്താതെ ഇന്ത്യയുമായി ഗൗരവതരമായ ഒരു ചർച്ചയും സാധ്യമല്ലെന്നും അദേഹം പറഞ്ഞിരുന്നു.