മത്സ്യബന്ധന ബോട്ടിന് നേരെ പാക് വെടിവെപ്പ്; ഒരാള്‍ മരിച്ചു

 പാക് ആക്രമണം , മത്സ്യബന്ധന ബോട്ട് , വെടിയേറ്റ് മരിച്ചു
അഹമ്മദാബാദ്| jibin| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (16:08 IST)
അതിര്‍ത്തിയിലെ പാക് വെടിവെപ്പിന് പിന്നാലെ കടലിലും പാകിസ്ഥാന്റെ ആക്രമണം. ഇന്ത്യൻ മൽസ്യബന്ധന തൊഴിലാളികൾ സഞ്ചരിച്ച രണ്ടു ബോട്ടുകൾക്ക് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരാൾ മരിച്ചു. പാക് നാവികസേനയുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. വെടിവെപ്പില്‍ ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചു. ഭാട്ടി ഇക്ബാൽ അബ്ദുൽ എന്നയാളാണ് മരിച്ചത്.

ഗുജറാത്ത് തീരത്തിന് സമീപമായിരുന്നു സംഭവം. അഞ്ചു തൊഴിലാളികളുമായി മൽസ്യബന്ധനത്തിന് പോയ പ്രേംരാജ്, രാംരാജ് എന്നീ ബോട്ടുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഗുജറാത്തിലെ ഓഖ തുറമഖത്തുനിന്ന് കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ഇവർ കടലിലേക്ക് പോയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തീരസംരക്ഷണ സേനയുടെ കപ്പൽ വെടിവയ്പു നടന്നുവെന്ന് പറയുന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തീരസംരക്ഷണസേന അന്വേഷണത്തിനായി തിരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :