അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു

 ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി, പാക് ആക്രമണം , ഇന്ത്യ , ഷെല്ലാക്രമണം
ജമ്മു| jibin| Last Updated: ചൊവ്വ, 4 ഓഗസ്റ്റ് 2015 (09:03 IST)
ജമ്മു കാശ്‌മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. അഖ്നൂര്‍ സെക്ടറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു ഷെല്ലാക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്ന അഖ്നൂര്‍ സെക്ടറിലെ ബിഎസ്എഫ് പോസ്‌റ്റുകള്‍ക്കു നേരേയാണ് പാക് ആക്രമണം നടന്നത്.

ശക്തമായ പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ആഞ്ഞടിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കുറച്ചു ദിവസങ്ങളായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഉണ്ടാകുന്നത്. എട്ടു ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :