ശ്രീനഗര്‍|
jibin|
Last Modified ഞായര്‍, 25 ഒക്ടോബര്‍ 2015 (12:53 IST)
ജമ്മു കശ്മീരിലെ സാംബയില്‍ പാകിസ്ഥാന് വീണ്ടും വെടിവെപ്പ് നടത്തി. ശനിയാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെവരെ തുടര്‍ന്നു. 14 ബി എസ് എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് റേഞ്ചര്‍മാര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് പാക് വെടിവെപ്പിന് നേരിയ ശമനമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.
അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ വൈദ്യുതി കമ്പിവേലികള്‍ പാക് സൈന്യം മുറിച്ച നിലയില്‍ ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു. ഇത് നന്നാക്കുന്നതിനിടയിലും കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായി. നുഴഞ്ഞുകയറ്റം എളുപ്പമാക്കാനാണ് പാക് ശ്രമം.