ശിവസേന പ്രതിഷേധം; പാക് സംഘത്തിന്റെ നാടകം തടസപ്പെടുത്തി

 ശിവസേന പ്രതിഷേധം , പാകിസ്ഥാന്‍ ഗായകസംഘം , പാകിസ്ഥാന്‍
ഗുഡ്ഗാവ്| jibin| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2015 (10:43 IST)
പാകിസ്ഥാന്‍ കലാകാരന്മാര്‍ക്ക് നേരെ വീണ്ടും ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹരിയാനയിലെ ഗുര്‍ഗോണില്‍ പാകിസ്ഥാനില്‍ നിന്നുള്ള സംഘം നടത്തിയ നാടകം പത്തോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ വേദിയില്‍ കയറി തടസപ്പെടുത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാക്കിസ്ഥാന്‍ മുര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പാകിസ്ഥാനില്‍ നിന്നുള്ള മാസ് ഗ്രൂപ്പ് ഫൌണ്ടേഷന്റെ ബാഞ്ച് എന്ന നാടകമാണു ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് തുടരുന്നിടത്തോളം ഇന്ത്യയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്‍‌മാര്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുബോള്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുര്‍ഗോണിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ഷഹാരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :