പാക്ക് താലിബാനെ പുച്ഛിച്ച നരേന്ദ്ര മോഡിക്ക് ഭീഷണി

 നരേന്ദ്ര മോഡി , പാക്ക് താലിബാന്‍ , ഇന്ത്യ , പാക്കിസ്ഥാന്‍ , വാഗാ അതിര്‍ത്തി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (15:31 IST)
കഴിഞ്ഞ ദിവസം വാഗാ അതിര്‍ത്തിയില്‍ ഉണ്ടായ ആക്രമണത്തെ പുച്ഛിച്ച് തള്ളിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാക്ക് താലിബാന്‍ ഭീകര സംഘടനയുടെ ഭീഷണി. പാക്കിസ്ഥാനിലെ വാഗാ അതിര്‍ത്തിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അനുശോചനം അറിയിച്ച്
പ്രധാനമന്ത്രിയെഴുതിയ ട്വിറ്റര്‍ പോസ്റ്റിനു മറുപടിയായിട്ടാണ് ഭീകരര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യത്തെ നൂറ് കളക്കിന് മുസ്ലിംകളെ കൊന്നൊടുക്കിയത് നിങ്ങളാണ്. ഗുജറാത്തിലെയും കശ്മീരിലെയും പാവപ്പെട്ടവരും നിരപരാധികളുമായ ജനങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ നിങ്ങളോട് പ്രതികാരം ചെയ്യും. കഴിഞ്ഞ ദിവസം വാഗാ അതിര്‍ത്തിയില്‍ നടന്ന ആക്രമണം പാകിസ്ഥാനും ഇന്ത്യക്കുമുള്ള മുന്നറിയിപ്പാണ്. ഇതിലൂടെ തങ്ങള്‍ക്ക് ഇന്ത്യയിലും ആക്രമണം നടത്താന്‍ കഴിയുമെന്നാണ് തെളിയിച്ചിരിക്കുന്നതെന്ന് പാക്ക് താലിബാനുമായി അടുത്ത ബന്ധമുള്ള ഭീകര സംഘടനയായ ജമാത്തുല്‍ അഹ്റാര്‍ വക്താവ് എഹ്സാനുല്ല എഹ്സാന്‍ വ്യക്തമാക്കി.

വാഗ അതിര്‍ത്തിയിലുണ്ടായ സ്ഫോടനം ഞെട്ടിക്കുന്നതാണെങ്കിലും, ഭീരുത്വം നിറഞ്ഞ
ഭീകരരുടെ ഈ നീക്കത്തെ താന്‍ പുച്ഛിക്കുന്നു എന്നായിരുന്നു നരേന്ദ്ര മോഡിയുടെ ട്വീറ്റ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :