പെയ്ഡ് ‌‌ന്യൂസ്: അശോക് ചവാന്‍ കുറ്റക്കാരന്‍

മുംബൈ| Last Modified തിങ്കള്‍, 14 ജൂലൈ 2014 (08:46 IST)
പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍ അശോക് ചവാന്‍ കുറ്റക്കാരനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
2009ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കണക്കുകള്‍ വ്യക്തമാക്കാത്തതാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ അശോക് ചവാന് വിനയായത്.

ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ജനപ്രാധിനിധ്യ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ ബോധിപ്പിക്കുന്നതില്‍ ചവാന്‍ വീഴ്ച വരുത്തിയിരിക്കുകയാണെന്നും
അയോഗ്യനാക്കാതിരിക്കാന്‍ കാരണമുണ്ടോ എന്ന് ചവാന്‍ വ്യക്തമാക്കമെന്നും കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. 20 ദിവസത്തിനകം നോട്ടീസില്‍ മറുപടി നല്‍കണമെന്നാണ്
കമ്മീഷന്റെ ആവശ്യം.

കണക്കില്‍പ്പെടാത്ത തെരഞ്ഞെടുപ്പ് ചെലവുകളെ 'പെയ്ഡ് ന്യൂസ്' വിഭാഗത്തില്‍പ്പെടുത്തിയാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനു മുന്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മേയിലും ചവാന് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.

'പെയ്ഡ് ന്യൂസ്' കേസില്‍ ചവാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയാഗ്യനാക്കിയാല്‍ എംപി സ്ഥാനവും അദ്ദേഹത്തിന് നഷ്ടമാവും. മൂന്ന് വര്‍ഷം വരെ ചവാന് പാര്‍ലമെന്റിലേക്കോ അസംബ്ളിയിലേക്കോ മത്സരിക്കാനും ആവില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ നാന്‍ദേഡ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച ചവാല്‍ വന്‍ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :