"മൂന്ന് ടയറും പഞ്ചറായ കാറിനെപോലെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ": കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് പി ചിദംബരം

കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് പി ചിദംബരം

താനെ| Rijisha M.| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (08:04 IST)
ഇന്ധന വില വർദ്ധനവ് മുതൽ മറ്റ് പലകാര്യങ്ങളിലും കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനവുമായി മുൻ ധനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ പി ചിദംബരം. മഹാരാഷ്‌ട്ര കോൺഗ്രസ്സ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മൂന്ന് ടയറും പഞ്ചറായ കാറിനെപോലെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സർക്കാർ ചെലവുകൾ എന്നിവ ഒരു സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെ നാല് എൻജിനുകളാണ്. ഇവ കാറിന്റെ ടയറുകൾ പോലെയാണ്. ഇതിൽ ഒന്നോ രണ്ടോ ടയറുകൾ പഞ്ചറായാൽ അതിന്റെ വളർച്ച അവതാളത്തിലാകും. എന്നാൽ ഇന്നത്തെ നമ്മുടെ സാഹചര്യത്തിൽ മൂന്നു ടയറുകളും പഞ്ചറായി.

നികുതി വഴി പണം എടുത്ത് അവയെല്ലാം പൊതുകാര്യങ്ങളിൽ ഉപയോഗിക്കുകയാണ്. ആരോഗ്യ മേഖലയിലും മറ്റ് ചിലതിലും മാത്രമാണ് സർക്കാരിന്റെ ശ്രദ്ധ. അതുകൊണ്ടുതന്നെ ഇവയ്‌ക്കുള്ള ചെലവുകൾക്കായാണ് പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങിയവയുടെ വില കൂട്ടുന്നത്."- ചിദംബരം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :