മന്ത്രിമാരില്‍ നിന്നും ഒപിഎസിന് ആദ്യപിന്തുണ; ജനശബ്‌ദത്തിന് ഒപ്പം നില്‍ക്കുമെന്ന് മന്ത്രി പാണ്ഡിരാജന്‍

ഒ പി എസിന് മന്ത്രിമാരുടെ പിന്തുണ

ചെന്നൈ| Last Modified ശനി, 11 ഫെബ്രുവരി 2017 (12:20 IST)
തമിഴകത്ത് രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എ ഐ എ ഡി എം കെ മന്ത്രിമാരില്‍ നിന്നും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് പിന്തുണ. വിദ്യാഭ്യാസ, കായിക മന്ത്രി കെ പാണ്ഡിരാജന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ആണ് ഇക്കാര്യം കുറിച്ചത്. തന്റെ വോട്ടര്‍മാര്‍ പറയുന്നത് താന്‍ കേള്‍ക്കുമെന്നും എ ഐ എ ഡി എം കെയുടെ ഐക്യത്തിനായി ശ്രമിക്കുമെന്നും അമ്മയുടെ ഓര്‍മ്മകളുടെ മഹത്വം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

ഇതോടെ, ഒ പി എസിനുള്ള പിന്തുണ വര്‍ദ്ധിക്കുകയാണ്. നേരത്തെ, ഫിഷറീസ് മന്ത്രിയും റോയപുരം എം എല്‍ എയുമായ ജയകുമാര്‍ ഒ പി എസിന് പിന്തുണ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം, എ ഡി എം കെ എം പിമാരായ കെ അശോക് കുമാര്‍, പി ആര്‍ സുന്ദരം എന്നിവരും ഒ പനീര്‍ സെല്‍വത്തിന് പിന്തുണ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :