നഗരവികസനത്തിനായി കേരളത്തിന് 580 കോടി: വെങ്കയ്യ നായിഡു

  വെങ്കയ്യ നായിഡു , മുഖ്യമന്ത്രി ഉമ്മൻചാണ്ടി , കേന്ദ്ര മന്ത്രി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (10:51 IST)
കേരളത്തിന്‍റെ നഗരവികസനത്തിനായി 580 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു. രാഷ്ട്രീയ പരിഗണനകൾക്കതീതമായി സാധ്യമായ എല്ലാ സഹായങ്ങളും കേരളത്തിന് നല്‍കും. സ്മാർട്സിറ്റി പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. മെട്രോ റെയിൽ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കും. പദ്ധതികൾക്കായി അടുത്ത ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സുരേഷ് പ്രഭു, നിതിൻ ഗഡ്കരി എന്നിവരുമായും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :