അഭിറാം മനോഹർ|
Last Modified ഞായര്‍, 26 ഏപ്രില്‍ 2020 (10:21 IST)
കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയ
ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ഇന്റെർനെറ്റ് തിരയലിൽ 95% വർധവുണ്ടായതായാണ് ബാലാവകാശ കമ്മീഷൻ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൂഗിൾ,വാട്ട്സാപ്പ്,
ട്വിറ്റർ എന്നിവർക്ക് നോട്ടീസയച്ചിട്ടുണ്ട്.
ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ചില ആപ്പുകൾ മുഖേനെയാണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.മാർച്ച് 24 മുതൽ 26 വരെ 95 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.വാട്സാപ്പിൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കാനായി പ്രത്യേകം ഗ്രൂപ്പുകൾ വരെ പ്രവർത്തിക്കുന്നുണ്ട്.മറ്റ്
സാമൂഹികമാധ്യമങ്ങളും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.