ലോക്ക്ഡൗൺ ജനസംഖ്യാ വർധനവിനും കാരണമാകാം? കിറ്റുകളിൽ ഗർഭനിരോധന ഉറ വിതരണം ചെയ്‌ത് യുപി

അഭിറാം മനോഹർ| Last Modified ശനി, 25 ഏപ്രില്‍ 2020 (16:48 IST)
കൊറോണവ്യാപനത്തിന്റെ സമയത്ത് വീടുകളിലാണ് ആളുകൾ എല്ലാവരും തന്നെ. ലോക്ക്ഡൗൺ രോഗവ്യാപനത്തെ തടയുമെങ്കിലും ലോക്ക്ഡൗൺ കാലയളവ് മറ്റൊരു തരത്തിൽ അത്ര നല്ലതല്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. വീടുകളിലുള്ള ഈ ഇരിപ്പ് ബേബി ബൂം എന്ന പ്രതിഭാസത്തിന് കാരണമാവാമെന്ന് നേരത്തെ തന്നെ വിദഗ്‌ധർ സൂചിപ്പിച്ചിരുന്നു. ഇപ്പോളിതാ ഈ പ്രതിസന്ധി മുന്നിൽ കണ്ട് പ്രവർത്തിച്ചിരിക്കുകയാണ് യുപി സർക്കാർ.

ഉത്തർപ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടമാണ് ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഈ വിസ്ഫോടനം തടയാനായി ഗർഭനിരോധന ഉറകൾ ഉൾപ്പടെയുള്ള കിറ്റുകൾ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്.ലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല ഗർഭനിരോധന മാർഗങ്ങൾവിതരണം ചെയ്യുന്നതെന്നും സർക്കാരിന്റെ കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ആശ വർക്കർമാർ ഉൾപ്പടെയുള്ള സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. ഇതുവരെ 30,000 ഗർഭനിരോധ ഉറകളാണ് ഇവിടെ ഇത്തരത്തിൽ വിതരണം ചെയ്‌തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :