ഇനി മാണിക്ക് പിടിച്ചുനില്‍ക്കാനാവില്ല, രക്ഷിക്കാന്‍ ഉമ്മന്‍‌ചാണ്ടിക്കുമാവില്ല: പിള്ള

കെ എം മാണി, ഉമ്മന്‍‌ചാണ്ടി, ബാലകൃഷ്ണപിള്ള, സുകേശന്‍, ബാര്‍, കോഴ, K M Mani, Oommenchandy, Balakrishna Pillai, BAR
തിരുവനന്തപുരം| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:21 IST)
ബാറുടമകളില്‍ നിന്ന് വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി ധനമന്ത്രി കെ എം മാണിക്ക് രാജിവയ്ക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും കഴിയില്ലെന്നും പിള്ള പറഞ്ഞു.

ഉമ്മന്‍‌ചാണ്ടി എത്ര ശ്രമിച്ചാലും ഇനി കെ എം മാണിയെ രക്ഷിക്കാനാവില്ല. മാണിക്കെതിരെ എല്ലാ തെളിവുകളുമുണ്ടെന്നും അതനുസരിച്ചുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്നും മുകളില്‍നിന്നുള്ള സമ്മര്‍ദ്ദമുണ്ടായില്ലെങ്കില്‍ കേസ് ശരിയായ വഴിക്കുനീങ്ങുമെന്നും ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി ആര്‍ സുകേശന്‍ തന്നോടുപറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി.

കെ എം മാണി മാത്രമല്ല, ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയുമുള്‍പ്പടെ സര്‍ക്കാര്‍ പൂര്‍ണമായും രാജിവയ്ക്കണമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് വിജിലന്‍സ് ഡയറക്‍ടര്‍ വിന്‍‌സന്‍ എം പോളിനെക്കൊണ്ട് ഈ അധാര്‍മ്മികതയൊക്കെ ചെയ്യിച്ചത്. മാണിക്ക് മാത്രമല്ല, ഉമ്മന്‍‌ചാണ്ടിക്കും ചെന്നിത്തലയ്ക്കും ബാബുവിനും കോഴപ്പണം കിട്ടിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :