ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി: വിമുക്ത ഭടന്മാര്‍ ജന്ദര്‍ മന്ദറില്‍ റാലി നടത്തി

ന്യൂഡല്‍ഹി| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (16:41 IST)
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്
വിമുക്ത ഭടന്മാര്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ റാലി നടത്തി. സമഗ്രമായ രീതിയില്‍ നടപ്പാക്കണമെന്നതാണ് ഭടന്മാരുടെ ആ‍വശ്യം. റാലിയില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു.

വര്‍ഷാവര്‍ഷം പെന്‍ഷന്‍ പുതുക്കണം, ഒരു റാങ്ക് ഒരു പെന്‍ഷനിലെ അപാകത പരിശോധിക്കാന്‍ ഏാകംഗ ജൂഡീഷ്യല്‍ കമ്മിഷന്‍ പകരം അഞ്ചംഗ സമിതി വേണം. ഇതില്‍ വിമുക്ത ഭടന്മാര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കണം. പെന്‍ഷന്‍ തിയതി 2014 ഏപ്രില്‍ 31 ആയി നിജപെടുത്തണം എന്നിവയാണ് വിമുക്ത ഭടന്മാരുടെ ആവശ്യങ്ങള്‍.

പദ്ധതിയില്‍ സ്വയം വിരമിച്ചവരേയും ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്ലാ വിഷയങ്ങളിലും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കണമെന്ന് ഭടന്മാര്‍ വ്യക്തമാക്കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം നടാത്താനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :