അഭിറാം മനോഹർ|
Last Modified വ്യാഴം, 19 ഡിസംബര്‍ 2024 (15:39 IST)
ഒരു രാജ്യം ഒറ്റത്തിരെഞ്ഞെടുപ്പ് യാഥാര്‍ഥ്യമാക്കാനുള്ള ബില്ലുകള്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ലോകസഭയില്‍ നിന്നുള്ള 21 പേരുടെ പട്ടികയ്യില്‍ പ്രിയങ്കാ ഗാന്ധി, സുപ്രിയ സുളെ, അനുരാഗ് ഠാക്കൂര്‍ തുടങ്ങിവരും. 4 അംഗ സമിതിയില്‍ രാജ്യസഭയില്‍ നിന്നും 10 പേര്‍ കൂടിയുണ്ടാകും. ഇവരുടെ പട്ടിക പുറത്തുവിട്ടിട്ടില്ല.
ലോകസഭയില്‍ നിന്നുള്ള 21 പേരില്‍ 14 പേര്‍ ഭരണപക്ഷത്ത് നിന്നും 7 പേര്‍ പ്രതിപക്ഷത്ത് നിന്നുമാണ്. ബിജെപിക്ക് 10 അംഗങ്ങളും കോണ്‍ഗ്രസിന് 3 അംഗങ്ങളുമാണുള്ളത്. ബിജെപി അംഗമായ പി പി ചൗധരിയാകൂം സമിതിയുടെ അധ്യക്ഷന്‍. രാജ്യസഭയില്‍ നിന്നും രണ്ഡീപ് സുര്‍ജേവാല(കോണ്‍ഗ്രസ്),സാകേത് ഗോഖലെ(ടിഎംസി) തുടങ്ങിയവരും അംഗങ്ങളായേക്കും.