രേണുക വേണു|
Last Modified ശനി, 4 ഡിസംബര്‍ 2021 (11:08 IST)
ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നതും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഒമിക്രോണ്‍ വകഭേദം കൂടുതല്‍ ആളുകളില്‍ രോഗത്തിനു കാരണമായേക്കാം. എന്നാല്‍, കോവിഡ് വ്യാപനം രാജ്യത്ത് മറ്റൊരു തരംഗത്തിലേക്ക് എത്തില്ലെന്നാണ് പ്രാഥമിക സൂചനയെന്നും കേന്ദ്രം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുന്‍കരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.