ശശികലയുടെ മന്നാര്‍ഗുഡി മാഫിയയുടെ കുടുംബവാഴ്ച തമിഴ്‌നാട്ടില്‍ അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് പനീര്‍ശെല്‍വം

ശശികലയെയും ബന്ധുക്കളെയും അംഗീകരിക്കില്ലെന്ന് ഒ പി എസ്

AIADMK, O Panneerselvam, VK Sasikala, Edappadi K Palanisamy, TTV Dinakaran, ചെന്നൈ, അണ്ണാ ഡിഎംകെ, വി കെ ശശികല, മന്നാര്‍ഗുഡി മാഫിയ, ഒ പനീർശെൽവം, എടപ്പാടി പളനിസാമി
ചെന്നൈ| സജിത്ത്| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (13:59 IST)
ഒരിടവേളയ്ക്ക് ശേഷം അണ്ണാ ഡിഎംകെയിലെ ഇരുപക്ഷക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ വടംവലി ആരംഭിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും അണ്ണാഡിഎംകെ വിമതനായ ഒ പനീര്‍ശെല്‍വവും ഒന്നിക്കാന്‍ തീരുമാനിച്ചതോടെ ശശികലയുടെ മന്നാര്‍ഗുഡി മാഫിയ പരുങ്ങലിലായിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും ഇവരുടെ ബന്ധുക്കള്‍ ആരെയും അംഗീകരിക്കാൻ കഴിയില്ലെന്നും ഒ പനീർശെൽവം വിഭാഗം വീണ്ടും പ്രഖ്യാപിച്ചതായാണ് വിവരം.

അതേസമയം, കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ അനന്തരവനുമായ ടിടിവി ദിനകരന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായാണ് വിവരം. താന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാമെന്നും പനീര്‍ശെല്‍വത്തെ ആ സ്ഥാനത്തേക്ക് നിയോഗിക്കാമെന്നും ദിനകരന്‍ പറഞ്ഞു. എന്നാല്‍ ശശികലയെ ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കണമെന്നും ദിനകരന്‍ ആവശ്യപെട്ടു.

ജയലളിത മരിച്ച വേളയില്‍ ദിനകരന്‍ ഈ പാര്‍ട്ടിയിലെ അംഗം പോലും ആയിരുന്നില്ല. നിലവിലെ പല എ.ഐ.എ.ഡി.എം.കെ ഭാരവാഹികളുടെ നിയമനങ്ങളും അനധികൃതമാണ്. തമിഴ്‌നാടിനെ കുടുംബാധിപത്യത്തില്‍നിന്ന് മോചിപ്പിക്കുക എന്നതാണ് തന്റെ കര്‍ത്തവ്യം. ഇതില്‍നിന്ന് പിന്നോട്ടുപോകുന്നത് തമിഴ് ജനതയോട് ചെയ്യുന്ന ദ്രോഹമാകും. ജയലളിതയുടെ സമാധിയില്‍ വച്ച താന്‍ പ്രഖ്യാപിച്ച നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്നും പനീർശെൽവം മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :