Widgets Magazine
Widgets Magazine

അണ്ണാഡിഎംകെ രാഷ്ട്രീയം പിളര്‍പ്പിലേക്ക് ? ചിന്നമ്മ ക്യാമ്പില്‍ ഭിന്നത രൂക്ഷം, മന്ത്രിമാർ പാർട്ടി വിടുന്നു

ചെന്നൈ, തിങ്കള്‍, 17 ഏപ്രില്‍ 2017 (16:37 IST)

Widgets Magazine
AIADMK, O Panneerselvam ,VK Sasikala, TTV Dinakaran, അണ്ണാഡിഎംകെ, വികെ ശശികല, ആര്‍കെ നഗര്‍, ഒ പനീർസെൽവം, എടപ്പാടി പളനിസാമി, ടിടിവി ദിനകരന്‍

വികെ ശശികലയുടെ കുടുംബാധിപത്യത്തില്‍ അണ്ണാ ഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിക്കു കളമൊരുങ്ങുന്നതായി റിപ്പോർട്ട്. ശശികലയുടെ അനന്തരവനായ ടിടിവി ദിനകരനെതിരെയുള്ള അതൃപ്തി വര്‍ധിക്കുന്നതും ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ദിനകരനും മറ്റു ചില മന്ത്രിമാരും കാശൊഴുക്കി വോട്ട് നേടാന്‍ ഇറങ്ങിയതും ചില മുതിര്‍ന്ന നേതാക്കളെ തിരിഞ്ഞു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് സൂചന.
 
ഇതേ തുടര്‍ന്ന് എടപ്പാടി പളനിസാമി മന്ത്രിസഭയിലെ ഭൂരിഭാഗവും പാർട്ടി വിടുകയാണെന്ന മുന്നറിയിപ്പു നൽകിയതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മുൻ മുഖ്യമന്ത്രി ഒ പനീർസെൽവവുമായി ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ചില നേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  
 
പാർട്ടി ജനറൽ സെക്രട്ടറി വി കെ ശശികലയും അനന്തരവൻ ദിനകരനും രണ്ടു ദിവസത്തിനുള്ളിൽ തല്‍ സ്ഥാനങ്ങൾ ഒഴിയണമെന്ന ആവശ്യമാണ് മന്ത്രിമാർ ഉന്നയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സ്വയം രാജിവക്കാന്‍ തയ്യാറാകുന്നതാണ് ഇരുവര്‍ക്കും നല്ലത്. ഇല്ലെങ്കിൽ തങ്ങൾ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും ആ തീരുമാനത്തിൽനിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും മന്ത്രിമാരിലൊരാൾ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
 
ഇതേ തുടര്‍ന്ന് ഒപിഎസ് ക്യാമ്പില്‍ തുടര്‍ച്ചയായ യോഗങ്ങളും നടക്കുന്നുണ്ട്. ടിടിവി ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കോഴ ഏര്‍പ്പെടുത്തിയെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തതും മന്നാര്‍ഗുഡി മാഫിയക്കെതിരെ പാളയത്തില്‍ പടയൊരുക്കം ശക്തമാക്കിയിട്ടുണ്ട്. ഇത് വലിയൊരു പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നും അതോടെ പളനിസാമി സര്‍ക്കാര്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ഒപിഎസ് ക്യാംപ് കണക്കുകൂട്ടുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോടികള്‍ വിലയുള്ള കാര്‍ ശേഖരണം, മല്യ ജീവിച്ചത് ആഡംബരത്തോടെ

ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയെ ...

news

കൊട്ടിയൂർ പീഡനക്കേസ്; മാധ്യമങ്ങ‌ൾക്കെതിരെ പൊലീസ് കേസെടുത്തു

കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ കേസ്. ...

news

നടി അക്രമിക്കപ്പെട്ട സംഭവം: പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും

നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന നടത്താന്‍ ...

news

ബാബറി മസ്ജിദ് കേസ്: അദ്വാനിയും ജോഷിയും വിചാരണ നേരിടണം, ഗൂഢാലോചന കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചു

ബാബറി മസ്ജിദ് തകർത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ ...

Widgets Magazine
Widgets Magazine Widgets Magazine